jalanidhiprojectn-13

ജലനിധി ശുദ്ധജലപദ്ധതിയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലന്‍സ്.  എന്‍ജിനിയര്‍മാരും കരാറുകാരും കൈക്കൂലി വാങ്ങി ഒത്തുകളിച്ചു. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളിലെ പദ്ധതികള്‍ കൊണ്ടു പ്രയോജനമുണ്ടായില്ല. കാസര്‍കോഡ് 7.5 കോടിയും മലപ്പുറത്ത് 5 കോടിയും, വയനാട്് 2.45 കോടിയും ചെലവാക്കി നിര്‍മിച്ച പ്രോജക്ടുകളാണ് ഉപോയഗശൂന്യമായി കിടക്കുന്നത്. കോഴിക്കോട് സാങ്കേതികാനുമതിയില്ലാതെയാണ് പദ്ധതികള്‍ നിര്‍മിച്ചത്. മലപ്പുറം, വയനാട്, തൃശൂര്‍, കോട്ടയം ജില്ലകളില്‍ ഉപഭോക്താക്കളില്‍ നിന്നും അനുവദിനീയമായതിലും കൂടുതല്‍ തുക ഈടാക്കിയതായും വിജിലന്‍സ് കണ്ടെത്തി. പലേടത്തും കിണറുകളില്‍ നിന്നും പൈപ്പുപോലുമിടാതെ പണം വാങ്ങിയെന്നും കണ്ടെത്തലിലുണ്ട്. ഓപറേഷന്‍ ഡെല്‍റ്റയെന്ന പേരിലുള്ള മിന്നല്‍ പിശോധനയിലാണ് കണ്ടെത്തല്‍.

Massive irregularities in 'Jalanidhi' project