accident-case
കോട്ടയം മണിമലയില്‍ വാഹനാപകടത്തില്‍ സഹോദരങ്ങള്‍ മരിച്ചതില്‍ ജോസ് കെ.മാണി എംപിയുടെ മകന്‍ കെ.എം.മാണി ജൂനിയറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് കേസെടുത്തത്. ഇന്നലെ വൈകിട്ടാണ് കെ.എം.മാണി ജൂനിയര്‍ ഓടിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് മണിമല സ്വദേശികളും സഹോദരങ്ങളുമായി ജിന്‍സ്, ജിസ് എന്നിവര്‍ മരിച്ചത്.  മണിമലയ്ക്കും കറിക്കാട്ടൂരിനും ഇടയില്‍ വച്ചായിരുന്നു അപകടം. വിഡിയോ റിപ്പോര്‍ട്ട് കാണാം.