റബര്‍ വില മുന്നൂറു രൂപയാക്കുന്നവര്‍ക്കൊപ്പം മലയോര ജനത നില്‍ക്കുമെന്ന ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്ക്കെതിരെ എറണാകുളം അങ്കമാലി അതിരൂപതാ മുഖപത്രം സത്യദീപം. കര്‍ഷകരുടെ ആത്മാഭിമാനത്തെ മുന്നൂറുരൂപയ്ക്ക് പണയം വയ്ക്കുന്നതാണ് ബിഷപ്പിന്റെ പ്രസ്താവനയെന്ന് സത്യദീപം കുറ്റപ്പെടുത്തി. വില പറഞ്ഞ് വോട്ട് ഉറപ്പിക്കുന്നതിനെ ന്യായീകരിക്കരുത്. കരം നീട്ടിത്തരുന്നവന്റെ യോഗ്യതയും  ഉദ്ദേശ്യവും  പരിശോധിക്കണം. 

 

കാര്‍ഷിക മേഖലയിലെ പ്രതിസന്ധികളെ അപകടകരമായി ലളിതവല്‍ക്കരിക്കുന്ന പ്രസ്താവനയാണ് ബിഷപ്പിന്റെ ഭാഗത്തുനിന്നുണ്ടായത്. കൃഷിയുടെ കുത്തകവല്‍കരണം കാര്‍ഷികനയമായി സ്വീകരിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനം. പ്രസ്താവനയുടെ രാഷ്ട്രീയം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടും അതിന് വഴിയൊരുക്കിയ രാഷ്ട്രീയ പ്രസ്താവന പിന്‍വലിക്കാത്തതെന്തുകൊണ്ടെന്നും സത്യദീപം ചോദ്യമുയര്‍ത്തുന്നു.

 

Satyadeepam against Mar Pamplani