ഡോ.സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ സീനിയര്‍ ജോയിന്‍റ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന്  മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി. സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വിസിയായി പ്രവര്‍ത്തിക്കുന്ന ഡോ.സിസയ്ക്ക് തിരുവനന്തപുരത്തു തന്നെ ഉചിതമായ നിയമനം നല്‍കണമെന്ന് സംസ്ഥാന അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണല്‍ വിധി പുറപ്പെടുവിച്ചു. സിസ തോമസിനെ സ്ഥാനം മാറ്റിയതിനെ കുറിച്ച് സർക്കാർ ഒരു ആശയ വിനിമയവും നടത്തിയിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ പറഞ്ഞു.

 

ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിന് തുടര്‍ച്ചയെന്നോണമായിരുന്നു ഡോ. സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ സീനിയര്‍ജോയിന്‍റ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന്  മാറ്റിക്കൊണ്ടും പകരം നിയമനം നല്‍കാതെയും സര്‍ക്കാര്‍ പ്രതികാരനടപടി സ്വീകരിച്ചത്. സര്‍ക്കാര്‍ ഉത്തരവിനെതിരെ സാങ്കേതിക സര്‍വകലാശാല താല്ക്കാലിക വിസിയായ ഡോ.സിസ സംസ്ഥാന അഡ്മിനിസ്ട്രേറ്റിവ് ട്രീബ്യൂണലിന് സമീപിക്കുകയായിരുന്നു. ഡോ.സിസയ്ക്ക് തിരുവനന്തപുരത്തു തന്നെ ഉചിതമായ നിയമനം നല്‍കണമെന്ന് സംസ്ഥാന അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണല്‍ വിധി പുറപ്പെടുവിച്ചു. മാര്‍ച്ച് 31 ന് ഡോ.സിസ സര്‍വീസില്‍ നിന്ന് വിരമിക്കുന്നതും അവര്‍ താല്‍ക്കാലിക വിസിയായി പ്രവര്‍ത്തിക്കുന്നതും കണക്കിലെടുത്താണ് ട്രിബ്യൂണലിന്‍റെ നിര്‍ദേശം. ഡോ. സിസ തോമസിനെ സ്ഥാനം മാറ്റിയതിനെ കുറിച്ച് താനുമായി സർക്കാർ ഒരു ആശയ വിനിമയവും നടത്തിയിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. അറിയിച്ചു. 

 

സാങ്കേതിക സർവകലാശാല വി.സി സ്ഥാനത്ത് നിന്ന് സിസ തോമസ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് എസ്. എഫ്. ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർവകലാശാലയിലേക്ക് മാർച്ച് നടത്തി. വി. സി യുടെ നിയമനം ചട്ട വിരുദ്ധമാണെന്നും. രാജി വച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും എസ്.എഫ്.ഐ അറിയിച്ചു. 

 

Dr Ciza Thomas administrative tribunal order