brij-bhushan
ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്, എം.സി.മേരികോം അധ്യക്ഷയായ മേൽനോട്ടസമിതിക്ക് മുൻപിൽ ഹാജരായി. മുതിർന്ന ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗികാരോപണങ്ങൾക്ക് ഉൾപ്പെടെ വിശദീകരണം നൽകാനാണ് ബ്രിജ് ഭൂഷൺ ഹാജരായത്. ഗുസ്തി ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങൾ ഉൾപ്പെടെ നിലവിൽ നിയന്ത്രിക്കുന്നത് മേരികോം അധ്യക്ഷയായ ഈ സമിതിയാണ്. ആരോപണങ്ങൾ പരിശോധിക്കാൽ സമിതിക്ക് നേരത്തെ നൽകിയ നാലാഴ്ച സമയത്തിന് പുറമേ രണ്ടാഴ്ച കൂടി കായിക മന്ത്രാലയം നീട്ടി നൽകിയിട്ടുണ്ട്. എന്നാൽ ഇപ്പോഴും രാജ്യാന്തര ചാംപ്യൻഷിപ്പുകളിൽനിന്ന് വിട്ടുനിൽക്കുകയാണ് വിനേഷ് ഫോഗട്ട്, ബജ് രംഗ് പൂനിയ, രവി ദഹിയ തുടങ്ങിയ താരങ്ങൾ. അതിനിടെ മേൽനോട്ട സമിതിയിലെ ഒരംഗം വിവരങ്ങൾ ചോർത്തി മാധ്യമങ്ങൾക്ക് നൽകുന്നതായി കഴിഞ്ഞദിവസം വിനേഷ് ഫോഗട്ട് ആരോപിച്ചിരുന്നു.