സമസ്തയുടെ വിലക്ക് നേരിടുന്ന അബ്ദുല്‍ ഹക്കീം ഫൈസി അദൃശേരി സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കും. ഹക്കീം ഫൈസിയെ പാണക്കാട്ടേക്ക് വിളിപ്പിച്ച് രാജി ആവശ്യപ്പെടുകയായിരുന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി ഹക്കീം ഫൈസി നടത്തിയ കൂടിക്കാഴ്ചയില്‍ സമസ്ത നേതാക്കളും പങ്കെടുത്തു. സമസ്തയുടെ വിലക്ക് മറികടന്ന് സാദിഖലി തങ്ങള്‍ ഹക്കീം ഫൈസിയുമായി കഴിഞ്ഞ ദിവസം വേദി പങ്കിട്ടതില്‍ സമസ്ത അതൃപതി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ നീക്കങ്ങള്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Abdul Hakeem Faizy Adrisseri will resign CIC post