പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ് (79 അന്തരിച്ചു. നാഡീവ്യൂഹത്തെ തളർത്തുന്ന അപൂർവ രോഗം ബാധിച്ച് ദുബായിൽ ചികില്‍സയിലിരിക്കെയാണ് അന്ത്യം. പാക്കിസ്ഥാനിലെ കരസേന മേധാവിയായിരുന്ന പർവേസ് മുഷറഫ് 1999 ഒക്‌ടോബറിൽ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്. 2001ൽ പാക്കിസ്ഥാൻ പ്രസിഡന്റായി. 2008ൽ ഇംപീച്മെന്റ് നടപടികൾ ഒഴിവാക്കാനായി സ്ഥാനമൊഴിഞ്ഞു. കാര്‍ഗില്‍ യുദ്ധസമയത്ത് പാക്കിസ്ഥാന്‍റെ സൈനിക മേധാവിയായിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Pervez Musharraf, former Pakistani president, dies at 79