എറണാകുളം മെഡിക്കല്‍ കോളജില്‍ നിന്ന് വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് അനുവദിച്ച കുട്ടിയെ തൃപ്പൂണിത്തുറയിലെ മാതാപിതാക്കള്‍ ഏറ്റെടുത്തത് നിയമവിരുദ്ധമായി. കുട്ടിയെയും യഥാര്‍ഥ മാതാപിതാക്കളെയും കണ്ടെത്താന്‍ സിഡബ്ള്യുസി നടപടികള്‍ തുടങ്ങി. സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിച്ച് ആരോപണ പ്രത്യാരോപണങ്ങളും കടുക്കുകയാണ്.
വ്യാജ ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് ഉടലെടുത്ത സംശയങ്ങളാണ് ദത്ത് നടപടികളുടെ ഗുരുതരമായ പാളിച്ചകളിലേക്കും വിരല്‍ചൂണ്ടുന്നത്. കുട്ടിയെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് ലഭിച്ചത് നിയമപരമല്ലെന്ന് ദത്ത് നടപടികള്‍ നടത്തേണ്ട സിബ്യുസി തന്നെ സ്ഥിരീകരിക്കുന്നു. വ്യാജ ജനന സര്‍ട്ടിഫിക്കറ്റിന് പിന്നിലാരെന്ന ചോദ്യങ്ങള്‍ ഉന്നതരിലേക്കും നീളുന്നു. സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ള മുന്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് കെ. അനില്‍കുമാര്‍ സൂത്രധാരനായി ചിത്രീകരിക്കുന്നത് ആശുപത്രി സൂപ്രണ്ട് ഗണേശ് മോഹനെ.
സൂപ്രണ്ടിനെ തള്ളിപറഞ്ഞ് കളമശേരി നഗരസഭ ജീവനകാരി രഹ്നയും രംഗത്തെത്തി. തട്ടിപ്പ് പിടിക്കപ്പെട്ടതോടെ തന്‍റെ കാലില്‍ വീണപേക്ഷിക്കുന്ന അനില്‍കുമാറിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് സൂപ്രണ്ട് ഗണേശ് മോഹന്‍ ആരോപണങ്ങളുടെ മുനയൊടിച്ചത്. വ്യാജ രേഖ ചമച്ചതിന് നേരത്തെയും പിടിക്കപ്പെട്ട അനില്‍കുമാര്‍ ക്രിമിനലാണെന്നും ആരോപണം. ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തിയത് ക്രിമിനല്‍ കുറ്റകൃത്യമായി പരിഗണിച്ച് ശക്തമായ അന്വേഷണമുണ്ടാകുമെന്ന് മന്ത്രി വീണാ ജോര്‍ജും വ്യക്തമാക്കി.
It is illegal for a couple to adopt a child; CWC will take action