tiger-madhav-gadgil-1901

വയനാട്ടിലെ കടുവകളെ കൊല്ലുന്നതിനെ പിന്തുണച്ച് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. മനുഷ്യജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വേട്ടയാടാന്‍ അനുമതി നല്‍കണമെന്ന് ഗാഡ്ഗില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ഇതിന് അധികാരം നല്‍കണം. വന്യജീവി സംരക്ഷണ നിയമം കാലോചിതമായി പരിഷ്ക്കരിക്കണമെന്നും ഗാഡ്ഗില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ദേശീയ ഉദ്യാനങ്ങളില്‍ ഒഴികെ മറ്റിടങ്ങളില്‍ വന്യജീവി വേട്ട അനുവദിക്കണമെന്ന് പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി ചെയര്‍മാന്‍ മാധവ് ഗാഡ്ഗില്‍ പറയുന്നു. നിയന്ത്രണങ്ങളോട് കൂടിയ വേട്ട മൃഗങ്ങളുടെ വംശനാശത്തിന് കാരണമാകില്ല. 

മനുഷ്യജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊല്ലുന്നത് െതറ്റല്ല. വേട്ടയ്ക്ക് ലൈസന്‍സ് നല്‍കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ അനുവാദം നല്‍കണം. കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം നാട്ടുകാരുമായി ആശയവിനിമയം നടത്തി മൃഗങ്ങളുടെ പട്ടിക തയ്യാറാക്കണം. യുഎസും ബ്രട്ടനും ആഫ്രിക്ക രാജ്യങ്ങളും മൃഗവേട്ട അനുവദിക്കുന്നുണ്ട്. കടുവവേട്ട പൂര്‍ണമായും നിരോധിക്കുന്നത് യുക്തിഭദ്രമല്ല. ജീവിക്കാനുള്ള അവകാശം ഭരണഘടന പൗരന് നല്‍കുന്നുണ്ട്. വന്യജീവി സംരക്ഷണ നിയമം കാലോചിതമായി പരിഷ്ക്കരിക്കണം. ജൈവവൈവിധ്യം സംരക്ഷിക്കാന്‍ വികേന്ദ്രീകൃതമാതൃകയാണ് വേണ്ടത്. മലിനീകരണം അടക്കമുള്ള പ്രശ്നങ്ങളാണ് പല മൃഗങ്ങളുടെ വംശനാശത്തിന് ഇപ്പോള്‍ കാരണമാകുന്നതെന്നും ഗാഡ്ഗില്‍ അഭിപ്രായപ്പെട്ടു. 

Madhav Gadgil about tiger birth