buffer-zone-kerala

സമയപരിധി നാളെ തീരാനിരിക്കെ ബഫര്‍സോണ്‍ നിര്‍ണയത്തിനുള്ള സ്ഥല പരിശോധന പൂര്‍ത്തിയാക്കാനാവുമോയെന്ന് ഉറപ്പില്ല.  മുപ്പതിനായിരം നിര്‍മിതികള്‍ കൂടി ഭുപടത്തില്‍ ചേര്‍ത്തേക്കും. ഇടുക്കി പോലുള്ള ജില്ലകളില്‍ ഫീല്‍ഡ് സര്‍വേ 65 ശതമാനം മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. 

 

സെർവർ തകരാർ നടപടികളെ ബാധിക്കുന്നുണ്ടെന്ന് അധികൃതർ വിശദീകരിച്ചു.  അതേസമയം, പരിസ്ഥിതി ലോല മേഖലയിൽ പുതുതായി അറുപതിനായിരത്തിനും അറുപത്തി നാലായിരത്തിനും ഇടയിൽ നിർമിതികൾ കണ്ടെത്തി. മൂന്നു മാസം മുൻപ് ഉപഗ്രഹ സർവെയിലൂടെ കണ്ടെത്തിയ 49,330 കെട്ടിടങ്ങൾക്ക് പുറമെയാണിത്.  ഇത് സംബന്ധിച്ച വിവരം മുഴുവനും സുപ്രീം കോടതിക്ക് കൈമാറുമോ എന്ന് വ്യക്തമല്ല. ബുധനാഴ്ച ഒരു റിപ്പോർട്ട് കോടതിക്ക് നൽകി കഴിഞ്ഞു.  ഇവയുടെ പൂർണ വിവരങ്ങൾ കോടതിക്ക് കൈമാറാൻ കൂടുതൽ സമയം വേണ്ടി വരും.

 

Bufferzone: Deadline ends tomorrow