ബനഡിക്ട് പതിനാറാമന്‍ പാപ്പായുടെ സംസ്കാരം ഇന്ന്; അന്ത്യാഞ്ജലി അര്‍പ്പിച്ച് ലോകം
- India
-
Published on Jan 05, 2023, 06:34 AM IST
കാലം ചെയ്ത ബനഡിക്ട് പതിനാറാമന്‍ പാപ്പായുടെ സംസ്കാരം ഇന്ന്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ടുമണിക്കാണ് വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുക. ഫ്രാന്‍സിസ് മാര്‍പ്പാപ്പ മുഖ്യകാര്‍മികത്വം വഹിക്കും. ഇറ്റലി, ജര്‍മനി, ബെല്‍ജിയം തുടങ്ങി 13 രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാര്‍ ചടങ്ങില്‍ പങ്കെടുക്കും. കര്‍ദിനാള്‍ തിരുസംഘം ഡീന്‍ ജൊവാന്നി ബത്തിസ്തറെ കുര്‍ബാന അര്‍പ്പിക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലീമീസ് കാതോലിക്കാബാവാ, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര തുടങ്ങിയവര്‍ സംസ്കാരശുശ്രൂഷയില്‍ പങ്കെടുക്കും.
-
-
-
mmtv-tags-pope-benedict-xvi 737glgslcb2uphjnhp5rmjrcbk-list 25l0qoatljdf2rbmeap237alt9 2kd5j61lrg2kfh1hln2iuq05nv-list