buffer-zone-survey-0401

പരിസ്ഥിതിലോലപ്രദേശങ്ങളിലെ നേരിട്ടുള്ള സര്‍വേയ്ക്ക് സര്‍ക്കാര്‍ സഹായമോ പിന്തുണയോ ലഭിക്കുന്നില്ലെന്ന് പഞ്ചായത്തുകള്‍. വനംവകുപ്പ് പരിശീലന പരിപാടിയില്‍ പോലും പങ്കെടുത്തില്ലെന്നും പഞ്ചായത്ത് അംഗങ്ങള്‍ പരാതിപ്പെടുന്നു. പരാതികള്‍ സമര്‍പ്പിക്കാന്‍ ഇനി മൂന്നുദിവസം കൂടിയാണുള്ളത്. പരിസ്ഥിതിലോല പ്രദേശം സംബന്ധിച്ച് 26,030 പരാതികൾ ഇതുവരെ സർക്കാരിന് ലഭിച്ചു.  ഇതിൽ 18 എണ്ണം മാത്രമാണ് പരിഹരിക്കപ്പെട്ടത്. വനം വകുപ്പിന്റെ പുരോഗതി അവലോകന റിപ്പോർട്ടിലാണ് ഈ വിവരം ഉൾപ്പെട്ടത്.

 

Panchayats are not getting government help or support for the survey