സന്തോഷ് ട്രോഫി ചാംപ്യൻഷിപ്പ് ഗ്രൂപ്പ് മൽസരത്തിൽ കേരളത്തിന് രണ്ടാം ജയം. ബിഹാറിനെ ഒന്നിനെതിരെ 4 ഗോളുകൾക്ക് തകർത്തു. കേരളത്തിനായി നിജോ ഗിൽബർട്ട് ഇരട്ട ഗോൾ നേടി. രണ്ടാം പകുതിയിൽ പകരക്കാരായി ഇറങ്ങിയ വിശാഖ് മോഹനനും അബ്ദു റഹീമുമാണ് 80,  84 മിനിറ്റുകളിൽ  കേരളത്തിനായി വല കുലുക്കിയത്. 69-ാം മിനിറ്റിൽ മുന്നേറ്റനിര താരമായ മുന്ന മന്ദി ബിഹാറിന്റെ ആശ്വാസഗോൾ നേടി. ജയത്തോടെ കേരളം ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.

Santosh trophy kerala beat bihar