സന്തോഷ് ട്രോഫിയിലെ നിര്‍ണായക മല്‍സരത്തില്‍ മഹാരാഷ്ട്രയ്ക്കെതിരെ സമനില നേടി കേരളം. ഇരു ടീമുകളും 4 ഗോള്‍ വീതം നേടി. ആദ്യപകുതിയില്‍ മൂന്ന് ഗോളിന് പിന്നില്‍ നിന്ന് ശേഷമായിരുന്നു കേരളത്തിന്റെ ഗംഭീര തിരിച്ചുവരവ്. കേരളത്തിനായി വിശാഖ് മോഹന്‍, നിജോ ഗില്‍ബര്‍ട്ട്, അര്‍ജുന്‍ , ജോണ്‍ പോള്‍ ജോസ് എന്നിവര്‍ ഗോള്‍ നേടി. സമനിലയോടെ കേരളത്തിന്റെ സെമി സാധ്യതകള്‍ മങ്ങി. ഇനിയുള്ള രണ്ട് മല്‍സരങ്ങള്‍ ജയിച്ചാല്‍ പോലും കേരളത്തിന് സെമി ഉറപ്പിക്കാനാകില്ല. മറ്റ് ടീമുകളുടെ ഫലത്തെ ആശ്രയിച്ചിരിക്കും കേരളത്തിന്റെ സെമിസാധ്യത.
Santosh Trophy: Draw for Kerala