wahab-muralidharan

രാജ്യസഭയില്‍ കേന്ദ്രമന്ത്രി വി. മുരളീധരനെ പ്രംശസിച്ചതില്‍ വിശദീകരണവുമായി മുസ്ലീം ലീഗ് എം.പി പിവി. അബ്ദുള്‍വഹാബ്.  മുരളീധരൻ കേരളത്തിന്റെ അംബാസിഡറായി ചമയുകയാണെന്ന് താന്‍  തമാശ രൂപേണ പരാമര്‍ശിച്ചതാണ്. ഇതിനെ പ്രശംസയായി പലരും വ്യാഖ്യാനിച്ചെന്ന്  വഹാബ് ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു.  രാജീവ് ചന്ദ്രശേഖറിനെക്കുറിച്ചുള്ള തമാശയും പുകഴ്ത്തലായി വ്യാഖ്യാനിക്കപ്പെട്ടു.  വിഷയത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്ക് വിശദീകരണം നല്‍കിയതായും വഹാബ് അറിയിച്ചു.

അതേസമയം വി.മുരളീധരന്‍ അടക്കമുള്ള കേന്ദ്രമന്ത്രിമാരെ പുകഴ്ത്തിയ പി.വി. അബ്ദുല്‍ വഹാബ് എംപിയുെട അഭിപ്രായത്തോട് യോജിപ്പില്ലെന്ന് മുസ്്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. തെറ്റുപറ്റിയെന്ന് വഹാബ് ഏറ്റുപറഞ്ഞു.  ഇതോടെ വിഷയം അവസാനിച്ചെന്നും സലാം കോഴിക്കോട് പറഞ്ഞു.

 

Abdul Wahab facebook post about statements made in Rajya Sabha about V Muraleedharan.