ബഫർസോൺ നിർണയിക്കുന്ന ഉപഗ്രഹ സർവേ റിപ്പോർട്ട് അപൂർണമാണെന്നും വിവരശേഖരണത്തിനായി നേരിട്ടുള്ള സര്‍വേ നടത്തണമെന്നും എൽഡിഎഫ് ഭരിക്കുന്ന ബത്തേരി നഗരസഭ. സർവേ റിപ്പോർട്ടിനെതിരെ നഗരസഭ പ്രമേയവും പാസാക്കി. നഗരസഭയുടെ 80 ശതമാനം പ്രദേശങ്ങളും ബഫർസോൺ പരിധിയിലാണ് വരുന്നത്. എന്നാൽ ഉപഗ്രഹ സർവേ റിപ്പോർട്ടിൽ ചുരുക്കം വിവരങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ വനാതിർത്തിയിൽ നിന്ന് വനത്തിനുള്ളിലേക്ക് ബഫർസോൺ നിശ്ചയിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.
Sulthan Bathery municipality passed resolution on satellite survey report