ബഫർസോൺ നിർണയവുമായി ബന്ധപ്പെട്ട ഉപഗ്രഹ സർവേ അനുസരിച്ച് തയ്യാറാക്കിയ മാപ് അബദ്ധജഡിലമാണെന്നും പിൻവലിക്കണമെന്നും താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. വനംവകുപ്പ് ഉദ്യോഗസ്ഥരെ ആശ്രയിക്കാതെ രണ്ടോമൂന്നോ മന്ത്രിമാരെ നിയോഗിച്ച് വിഷയത്തെ കുറിച്ച് പഠിക്കണമെന്നും സാമൂഹിക ആഘാത പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഉപഗ്രഹ സർവേ റിപ്പോർട്ട് പുറത്തുവരാൻ വൈകിയതിൽ ഗൂഢാലോചന കാണുന്നുണ്ട്. ജനങ്ങളെ ബോധവത്കരിക്കാനുള്ള ജനജാഗ്രത യാത്രകൾ നാളെ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സർക്കാരിൽ വിശ്വാസമില്ലെന്നും ജനദ്രോഹ നടപടികൾക്ക് പിന്നിൽ മറ്റേതോ ലോബിയാണെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കർഷകർക്ക് എതിരാണെന്ന് തോന്നുന്നില്ലെന്നും ചർച്ചയ്ക്ക് തയ്യാറാകണമെന്നും ബിഷപ് ആവശ്യപ്പെട്ടു. 

Satellite survey map should withdraw; Mar Remigiose Inchananiyil