ഹിമാചൽ മുഖ്യമന്ത്രിയായി സുഖ്‌വിന്ദര്‍ സിങ് സുഖുവും ഉപമുഖ്യമന്ത്രിയായി മുകേഷ് അഗ്നിഹോത്രിയും സത്യപ്രതിജ്ഞ ചെയ്തു. റിജ് മൈതാനിയിൽ നടന്ന ചടങ്ങിൽ ആയിരങ്ങളെ സാക്ഷിയാക്കി ഗവർണർ രാജേന്ദ്ര വിശ്വനാഥ് സത്യവാചകം ചൊല്ലിക്കൊടുത്തു. അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വാഗ്ദാനങ്ങൾ പാലിക്കുമെന്നും വികസനം സാധ്യമാക്കുമെന്നും സുഖ് വീന്ദർ സിങ് സുഖവും ബിജെപിയുടെ യാത്രയ്ക്ക് തടയിട്ടെന്ന് മുകേഷ് അഗ്നിഹോത്രിയും പ്രതികരിച്ചു. മുഖ്യമന്ത്രി പദം നിഷേധിക്കപ്പെട്ട പിസിസി അധ്യക്ഷ പ്രതിഭ സിങ്ങിനെ അനുനയിപ്പിക്കാൻ മകൻ വിക്രമാദിത്യ സിങ്ങിന് മന്ത്രിസഭയിൽ പ്രധാന വകുപ്പ് നൽകും.
Sukhvinder Singh Sukhu takes oath as 15th CM of Himachal