മുകേഷ് അഗ്നിഹോത്രി, സുഖ്‌വിന്ദര്‍ സിങ്

ഹിമാചലില്‍ സുഖ്‌വിന്ദര്‍ സിങ് നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയാകും. നാളെ രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്തു. ഖര്‍ഗെ, രാഹുല്‍, പ്രിയങ്ക എന്നിവര്‍ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കും. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്ന് നിയുക്ത മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് പറഞ്ഞു. ഒറ്റക്കെട്ടായി മുന്നോട്ടുപോകും,വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് സുഖ്‌വിന്ദര്‍ സിങ് പറഞ്ഞു. സോണിയ ഗാന്ധിക്കും രാഹുലിനും പ്രിയങ്കയ്ക്കും സുഖ്‌വിന്ദര്‍ നന്ദി പറഞ്ഞു. 

 

Congress chose Sukhvinder Singh Sukhu as Chief Minister and Mukesh Agnihotri as his deputy