തർക്കങ്ങൾക്കൊടുവിൽ സുഖ്‌വിന്ദര്‍ സിങ് സുഖു ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയാകും. സുഖ്‌വിന്ദര്‍ സിങ് സുഖുവിന്റെ പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചു. കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേർന്ന് പേര് അംഗീകരിക്കും. പ്രചാരണസമിതി അധ്യക്ഷനും മുൻ പി.സി.സി. അധ്യക്ഷനുമാണ് സുഖ്‌വിന്ദർ സിങ് സുഖു. 

 

വിദ്യാർഥിരാഷ്ട്രീയത്തിലൂടെ രംഗത്തുവന്ന സുഖ്‌വീന്ദർ സിങ് സുഖു അഭിഭാഷകനുംകൂടിയാണ്. ഷിംല മുനിസിപ്പൽ കോർപ്പറേഷനിൽ രണ്ടുതവണ കൗൺസിലറായിരുന്ന അദ്ദേഹം മൂന്നുതവണ എം.എൽ.എയായി.

 

Sukhvinder Singh Sukhu become next CM in Himachal Pradesh