ഭൂരിപക്ഷം നേടിയിട്ടും ഹിമാചലില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍.  മുഖ്യമന്ത്രി സ്ഥാനത്തിനായി നേതാക്കള്‍ വടംവലി തുടരുന്നതാണ് പ്രതിസന്ധിക്ക് കാരണം. പി.സി.സി അധ്യക്ഷ പ്രതിഭ സിങ്ങും മുന്‍ സംസ്ഥാന അധ്യക്ഷന്‍ സുഖ്‌വിന്ദര്‍ സിങ് സുഖുവുമാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുളളത്. നിയമസഭ കക്ഷി നേതാവായിരുന്ന മുകേഷ് അഗ്നിഹോത്രിയും മുഖ്യമന്ത്രി സ്ഥാനത്തിനായി പരിഗണിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തര്‍ക്കത്തെ തുടര്‍ന്ന് നിയമസഭകക്ഷിയോഗം വൈകിട്ടത്തേക്ക് മാറ്റിയിരുന്നു. പി.സി.സി ആസ്ഥാനത്ത് തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ പ്രതിഭാസിങ്ങിനായി മുദ്രാവാക്യം വിളിച്ചു. എ.ഐ.സി.സി നിരീക്ഷകരുടെ വാഹനം പ്രവര്‍ത്തകര്‍ തടയുകയും ചെയ്തിരുന്നു. 

എം.എല്‍.എമാര്‍ ഒറ്റക്കെട്ടാണെന്നും ബി.ജെ.പിയിലേക്ക് പോകേണ്ടവര്‍ നേരത്തെ പോയെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഡല്‍ഹിയില്‍ പറഞ്ഞു. 

 

Drama in Himachal Congress