ജെപി നഡ്‌ഡ, നരേന്ദ്ര മോദി
ഗുജറാത്തില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം പ്രവചിച്ചും ഹിമാചല്‍പ്രദേശില്‍ ബിജെപി–കോണ്‍ഗ്രസ് ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ചും എക്സിറ്റ് പോള്‍ ഫലങ്ങള്‍. ചില സര്‍വേകള്‍ ബിജെപിക്ക് ഗുജറാത്തില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം പ്രവചിക്കുന്നു. 182 നിയമസഭാ സീറ്റുകളുള്ള ഗുജറാത്തിൽ ബിജെപി നൂറിലേറെ സീറ്റ് നേടുമെന്നാണ് സർവേകൾ. 68 നിയമസഭാ സീറ്റുകളുള്ള ഹിമാചലില്‍ ബി.ജെ.പിക്ക് നേരിയ മുന്‍തൂക്കമെന്ന് എക്സിറ്റ് പോള്‍ ഫലം. ആം ആദ്മി പാര്‍ട്ടി ഗുജറാത്തിലും ഹിമാചലിലും കാര്യമായ ചലനമുണ്ടാക്കില്ലെന്നാണ് എല്ലാ പ്രവചനങ്ങളും പറയുന്നത്. ഇന്ത്യ ടുഡേ ബിജെപിക്ക് 129 മുതല്‍ 151 വരെ സീറ്റുകള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 16 മുതല്‍ മുപ്പത് സീറ്റ് വരെയും. എഎപിക്ക് ഒന്‍പത് മുതല്‍ പരമാവധി 21 സീറ്റ് വരെയും. ടൈംസ് നൗ ബിജെപിക്ക് പരമാവധി പ്രവചിക്കുന്നത് 131 സീറ്റുകള്‍ വരെ. കോണ്‍ഗ്രസിന് പരമാവധി 41 സീറ്റ്. എഎപിക്ക് ആറും. എബിപി ന്യൂസ് ബിജെപിക്ക് 128നും 140നും ഇടയില്‍ സീറ്റുകള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 31 മുതല്‍ 43 സീറ്റ് വരെ. എഎപിക്ക് മൂന്നിനും പതിനൊന്നിനും ഇടയില്‍ സീറ്റുകള്‍. ഹിമാചലില്‍ ഇഞ്ചോടിഞ്ച് മല്‍സരമെങ്കിലും ഭൂരിപക്ഷം സര്‍വേകളും ബിജെപിക്ക് നേരിയ ഭൂരിപക്ഷം പ്രവചിക്കുന്നു.
ഗുജറാത്ത് (എക്സിറ്റ് പോൾ )
ടിവി 9 - ബി.ജെ.പി (125–130), കോണ്‍ഗ്രസ് (40–50), എ.എ.പി (3–5)
ന്യൂസ് എക്സ്–ബി.ജെ.പി (117–140), കോണ്‍ഗ്രസ് (34–51), എ.എ.പി (6–13 )
റിപ്പബ്ളിക്– ബി.ജെ.പി (128–148), കോണ്‍ഗ്രസ് (30–42 ), എ.എ.പി (2–10 )
ജന്‍ കി ബാത്– ബി.ജെ.പി ( 117–140), കോണ്‍ഗ്രസ് (34–51), എ.എ.പി (6–13)
ഹിമാചൽ പ്രദേശ് (എക്സിറ്റ് പോൾ )
റിപ്പബ്ളിക് – ബി.ജെ.പി (34–39), കോണ്‍ഗ്രസ്(28–33) ആംആദ്മി (0–1)
ടൈംസ് നൗ–ബി.ജെ.പി (38), കോണ്‍ഗ്രസ്(28) ആംആദ്മി ( 0)
ന്യൂസ് എക്സ്–ബി.ജെ.പി (32–40), കോണ്‍ഗ്രസ് (27–34), എ.എ.പി (0 )
സീ ന്യൂസ്– ബി.ജെ.പി (35–40), കോണ്‍ഗ്രസ് (20–25), എ.എ.പി (0–3)
ഇന്ത്യ ടിവി– ബി.ജെ.പി (35–40), കോണ്‍ഗ്രസ് (26–31) എ.എ.പി (0)
Gujarat Himachal assembly election exit poll