talking-point
2017ല്‍ കോണ്‍ഗ്രസ് ജയിച്ച സീറ്റ്,  ഗുജറാത്തിലെ ജുനാഗഡ് ജില്ലയിലെ വിശ്വദര്‍. അവിടെ ഇത്തവണ കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ജയിച്ചുകയറി വന്ന എഎപി എംഎല്‍എ ഭൂപത് ഭയാനിയുടെ വാക്കുകളാണ് കേട്ടത്. അദ്ദേഹത്തിന് പ്രചോദനം കെജ്രിവാളല്ല, എഎപി മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയമല്ല. പിന്നെയോ?.. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും അടക്കം ബിജെപി നേതാക്കളാണെന്ന് തുറന്നുപറയുന്നു. നാളെയോ മറ്റന്നാളോ ആയി ബിജെപിയിലേക്ക് പോകുന്നത് തീരുമാനിക്കുമെന്നും ഭയാനി പറഞ്ഞു വയ്ക്കുന്നുണ്ട്.ഇദ്ദേഹമടക്കം ഗുജറാത്തില്‍ ഇത്തവണ എഎപി ടിക്കറ്റില്‍ ജയിച്ച അഞ്ചുപേരും ബിജെപി പാളയത്തില്‍ ഉടന്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസും സിപിഎമ്മും അടക്കം പണ്ടേ ആരോപിക്കുന്നു എഎപി ബിജെപിയുടെ ബി ടീം എന്ന്. അത് ശരിയാവുകയാണോ ഇവിടെ? എഎപിയുടെ മറുപടി എന്താണ്.  ഇത് ടോക്കിങ് പോയ്ന്‍റ്