ഹിഗ്വിറ്റയെന്ന പേരിനെ ചൊല്ലി എന്‍.എസ്.മാധവനും സിനിമാസംവിധായകന്‍ ഹേമന്ത് ജി.നായരുമായുള്ള വിവാദം പുതിയ തലത്തിലേക്ക്. ഹിഗ്വിറ്റയെന്ന പേരില്‍ സിനിമയുടെ റജിസ്ട്രേഷന്‍ അനുവദിക്കില്ലെന്ന് തനിക്ക് ഫിലിം ചേംബര്‍ ഉറപ്പുനല്‍കിയെന്ന് എന്‍.എസ്.മാധവന്‍ പ്രതികരിച്ചു. എന്നാല്‍ ഒരു അറിയിപ്പും തനിക്ക് ലഭിച്ചില്ലെന്നും സിനിമയുടെ പേര് മാറ്റുന്നത് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നുമാണ് സംവിധായകന്‍ ഹേമന്ത് ജി.നായരുടെ പ്രതികരണം. സിനിമയുടെ പേരിന്റെ കാര്യത്തില്‍ തീരുമാനം ചൊവ്വാഴ്ചയെന്ന് ഫിലിംചേംബര്‍ വ്യക്തമാക്കി. സിനിമയെ പിന്തുണച്ച ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍, വ്യക്തിനാമം കോപ്പിറൈറ്റില്‍ പെടില്ലെന്ന് വ്യക്തമാക്കി

 

Writer NS Madhavan Thanks Kerala Film Chamber For Denying Usage of Higuita Film Title