ലെഗ്ഗിൻസ് ധരിച്ചു വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറി എന്ന പരാതിയുമായി അധ്യാപിക. മലപ്പുറം എടപ്പറ്റ സി.കെ.എച്ച്. എം. ഗവ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ സരിത രവീന്ദ്രനാഥാണ് പ്രധാനാധ്യാപികയ്ക്ക് എതിരെ ഡി. ഇ. ഒ ക്ക് പരാതി നൽകിയത്.
വിദ്യാര്‍ഥികള്‍ യൂണിഫോം ധരിച്ചെത്തുന്നതില്‍ വീഴ്ച വരുത്തുന്നതിന്‍റെ കാരണമായാണ് അധ്യാപകരുടെ വസ്ത്രധാരണത്തെക്കുറിച്ച് പ്രധാനാധ്യാപിക ആക്ഷേപം ഉന്നയിച്ചത്. അധ്യാപകരുടെ വസ്ത്രധാരണം തന്നെ ഇങ്ങനെയാണങ്കില്‍ വിദ്യാര്‍ഥികളെ എങ്ങനെ ഉപദേശിക്കും എന്നായിരുന്നു തന്‍റെ ലഗ്ഗിന്‍സിനെ ഉദ്ദേശിച്ച് പ്രധാനാധ്യാപികയുടെ ചോദ്യം.
മാന്യതയ്ക്കോ അധ്യാപനജോലിക്കോ നിരക്കാത്തതായ വസ്ത്രം ധരിച്ച് ഇതുവരെ സ്കൂളിൽ വന്നിട്ടില്ല. അധ്യാപകർക്ക് സൗകര്യപ്രദമായ ഏതൊരു വസ്ത്രവും ധരിച്ച് സ്കൂളിൽ വരാമെന്ന് നിയമം നിലനിൽക്കെ ഈ അനുഭവമുണ്ടായത് ഏറെ മാനസിക പ്രയാസമുണ്ടാക്കി എന്നും സരിത രവീന്ദ്രന്‍ പറഞ്ഞു. പരസ്യ പ്രതികരണത്തിന് ഇല്ലെന്നും മേലധികാരികള്‍ ആവശ്യപ്പെട്ടാല്‍ മറുപടി നല്‍കുമെന്നുമുളള നിലപാടിലാണ് സ്കൂള്‍ അധികൃതര്‍.
Teacher gives complaint against headmistress for scolding her on wearing leggings