ഗിനിയിൽ തടവിലായ നാവികരെ നൈജീരിയയിലേക്ക് കൊണ്ടുപോയി. ഗിനി സൈന്യം പിടിച്ച ഹീറോയിക് ഇഡുൻ കപ്പൽ ഉൾപ്പെടെയാണ് നൈജീരിയയിലേക്ക് കൊണ്ടുപോകുന്നത്. ടഗിങ് ബോട്ടുകൾ ഉപയോഗിച്ച് കെട്ടിവലിച്ചാണ് ഹീറോയിക്ക് ഇഡുൻ കപ്പലിനെ കൊണ്ടുപോകുന്നത്. ഇതിനുള്ളിലാണ് 26 നാവികരും കഴിയുന്നത്. നൈജീരിയൻ നാവികസേനയുടെ രണ്ട് കപ്പലുകളാണ് ഇവരെ അനുഗമിക്കുന്നത്. മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാരാണ് നൈജീരിയൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ളത്. നൈജീരിയയിലേക്കുള്ള യാത്ര തുടങ്ങിയെന്ന് മലയാളി നാവികർ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. നയതന്ത്ര ഇടപെടലിലൂടെ മോചനം സാധ്യമാക്കാൻ ആകുമെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. വിഡിയോ റിപ്പോർട്ട് കാണാം.
Indian sailors handed over to Nigeria