guinea-ship-03

 

തങ്ങളെ നൈജീരിയയിലേക്ക് മാറ്റാന്‍ നടപടി തുടങ്ങിയെന്ന് ഗിനിയില്‍ തടവിലായ മലയാളികള്‍ അടക്കമുള്ള നാവികര്‍. നൈജീരിയയുടെ യുദ്ധക്കപ്പല്‍ ലൂബ തുറമുഖത്തെത്തിയെന്ന് നാവികര്‍ പറഞ്ഞു. ഹിറോയിക് ഇഡുന്‍ കപ്പലും ജീവനക്കാരേയും നൈജീരിയയിലേക്ക് കൊണ്ടുപോകാനാണ് നീക്കം. കപ്പലിലേക്ക് അധികൃതര്‍ നല്‍കിയ നിര്‍ദേശത്തിന്‍റെ ശബ്ദരേഖ മനോരമ ന്യൂസിന് ലഭിച്ചു.

 

അതേസമയം, പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ കസ്റ്റഡിയിലായ കപ്പല്‍ വിട്ടുകിട്ടുന്നതിനായി രാജ്യാന്തര ട്രൈബ്യൂണലിനെ സമീപിച്ചു.  കപ്പല്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന രാജ്യമായ മാര്‍ഷല്‍ ഐലന്‍ഡും കപ്പലിലെ 26 ജീവനക്കാരുമാണ് ട്രൈബ്യൂണലിനെ സമീപിച്ചത്.  ക്യാപ്റ്റന്‍ അടക്കം 15 പേരെ കപ്പലില്‍നിന്ന് പുറത്തുകൊണ്ടുപോയി പാര്‍പ്പിച്ചിരിക്കുകയാണെന്നും 11 പേര്‍ കപ്പലിലുണ്ടെന്നും ഹര്‍ജിയിലുണ്ട്.  അപേക്ഷ സ്വീകരിച്ച് 15 ദിവസത്തിനുളളില്‍  വാദത്തിനുളള തീയതി രാജ്യാന്തര ട്രൈബ്യൂണലിന്റെ അധ്യക്ഷന്‍ പ്രഖ്യാപിക്കും. വാദം പൂര്‍ത്തിയായ ശേഷം 14 ദിവസത്തിനുളളില്‍ വിധി പ്രഖ്യാപിക്കണമെന്നുമാണ് ചട്ടം. മൂന്ന് മലയാളികളടക്കം 16 ഇന്ത്യക്കാരാണ് കപ്പലിലുളളത്. കപ്പലിനെതിരെ ഗിനിയിലും നൈജീരിയയിലും കേസുണ്ട്. ഇത് നയതന്ത്രമാര്‍ഗത്തില്‍ തീര്‍പ്പാക്കി ജീവനക്കാരെ മോചിപ്പിക്കാനാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രമം.

  

Indian sailors detained in Guinea to be taken to Nigeria