
ഗിനിയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെ 26 നാവികരുടെയും മോചനം അനിശ്ചിതത്വത്തില്‍. ഇവരെ നൈജീരിയയിലേക്ക് കൊണ്ടുപോകാനാണ് ശ്രമം. തടഞ്ഞുവെച്ച എംടി ഹീറോയിക് ഇഡുൻ കപ്പലിലാണ് എല്ലാവരെയും കൊണ്ടുപോകാന്‍ നൈജീരിയന്‍ സേന ഉദ്ദേശിക്കുന്നതെന്ന് ചീഫ് ഓഫീസറായ മലയാളി സനു ജോസ് മനോരമ ന്യൂസിനോട് പറഞ്ഞു. നൈജീരിയയില്‍ പോയി നിയമനടപടി നേരിടുമെന്നും സനു വ്യക്തമാക്കി.
ലൂബ തുറമുഖത്ത് നൈജീരിയന്‍ കപ്പലിലും തടഞ്ഞുവെക്കപ്പെട്ട ഹീറോയിക് ഇഡുന്‍ കപ്പലിലുമായാണ് മുഴുവന്‍ നാവികരുമുള്ളത്. നൈജീരിയന്‍ കപ്പലിലുള്ള വിജിത്ത് അടക്കമുള്ള 15 പേരെ ഹീറോയിക് ഇഡുന്‍ കപ്പലിലേക്ക് എത്തിച്ച് കപ്പല്‍ കെട്ടിവലിച്ച് കൊണ്ടുപോകാനാണ് നീക്കം. കപ്പല്‍ ഇപ്പോള്‍ ഗിനി സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
ഇരു സേനകളുടെയും നിയന്ത്രണത്തിലാകും കപ്പല്‍ നൈജീരിയയിലേക്ക് കൊണ്ടുപോവുക.. ഇന്ത്യ നല്കുന്ന പിന്തുണയില്‍ നന്ദിയുണ്ടെന്നും സനു മനോരമ ന്യൂസിനോട് പറഞ്ഞു. നൈജീരിയയില്‍ എത്തിയാല്‍ മോചനം കൂടുതല്‍ വൈകുമോയെന്ന ആശങ്കയിലാണ് നാവികരുടെ കുടുംബങ്ങള്‍.
Indian sailors handed over to Nigeria by Equatorial Guinea