ഫ്ലോറിഡ ഗവർണറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സാന്റിസ് , ചിത്രം: AFP

ഫ്ലോറിഡ ഗവർണറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സാന്റിസ് , ചിത്രം: AFP

അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മുന്നേറ്റം. ജനപ്രതിനിധി സഭയില്‍ ആകെയുള്ള 435 സീറ്റുകളില്‍  വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍  റിപ്പബ്ലിക്കന്‍ പാര്‍ട്ടി 197 ഇടത്തും ഡെമോക്രാറ്റുകള്‍ 172 ഇടത്തും ലീഡ് ചെയ്യുന്നു. ഇതോടെ ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ മേധാവിത്വം ഏറെക്കുറെ ഉറപ്പായി. 100 അംഗ സെനറ്റില്‍ 35 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ്.   ഇരുപാര്‍ട്ടികളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന സെനറ്റില്‍ ജോര്‍ജിയ, അരിസോണ, നെവാഡ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നിര്‍ണായകമാകും. ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ് സ്ഥാനം നിലനിര്‍ത്തി. അടുത്ത പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നയാളാണ് സാന്‍റിസ്.   സ്പീക്കര്‍  നാന്‍സി പെലോസിയും വിജയിച്ച പ്രമുഖരില്‍ ഉള്‍പ്പെടുന്നു. വിഡിയോ റിപ്പോർട്ട് കാണാം.

 

Republicans takes early lead in House,  American mid term elections