sunny-hallticket

കർണാടക സർക്കാർ നടത്തുന്ന പരീക്ഷയുടെ ഹാൾ ടിക്കറ്റിൽ ന‌ടി സണ്ണി ലിയോണിയുടെ അർധനഗ്ന ചിത്രം. വിവരം പുറത്തായതോടെ വിദ്യാഭ്യാസ വകുപ്പ് പൊലീസിൽ പരാതി നൽകി. കർണാടക ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന്റെ അഡ്മിറ്റ് കാർഡിലാണ് ചിത്രം ഉൾപ്പെട്ടത്. ഈ ഹാൾ ടിക്കറ്റിന്റെ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 

സണ്ണി ലിയോണിയുടെ ചിത്രമുള്ള ഹാള്‍ ടിക്കറ്റുമായി പരീക്ഷാർഥി, രുദ്രപ്പ കോളജിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ശിവമൊഗ്ഗയിലെ അധ്യാപക പോസ്റ്റിനു വേണ്ടി ചിക്മംഗളൂർ ജില്ലയിലെ കൊപ്പയിൽനിന്നുള്ള യുവതിയാണ് അപേക്ഷ അയച്ചത്. യുവതിയുടെ പരാതിയെത്തുടർന്ന് കോളജിന്റെ പ്രിൻസിപ്പൽ സൈബർ ക്രൈം പൊലീസിനെ വിവരമറിയിച്ചു.

 

ഹാൾ ടിക്കറ്റിൽ ഉള്‍പ്പെടുത്തിയത് അപേക്ഷയില്‍ നൽകിയ പടമായിരിക്കാമെന്നാണ് അധികൃതരുടെ വാദം. ഓൺലൈനായി അപേക്ഷ പൂരിപ്പിച്ച് അയയ്ക്കുമ്പോൾ പരീക്ഷാർഥിക്കു മാത്രമായി ലഭിക്കുന്ന യൂസർ ഐഡിയും പാസ്‌വേർഡും ആണ് ഉപയോഗിക്കുന്നത്. അതു പുറത്ത് ആർക്കും ലഭിക്കില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നു. അതേസമയം, താനല്ല അപേക്ഷ പൂരിപ്പിച്ച് അയച്ചതെന്നും മറ്റുള്ളവരോട് സഹായം തേടിയിരുന്നെന്നും പരീക്ഷാർഥി പറയുന്നു.

 

Karnataka TET Exam: Sunny Leone’s Photo Appears On Hall Ticket Of Candidate, Screenshot Goes Viral