ഹിമാചൽ നിയമസഭ തിരഞ്ഞെടുപ്പിൽ യുവാക്കളെയും കർഷകരെയും ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങളുമായി കോൺഗ്രസ്. പെൻഷൻ പദ്ധതി നടപ്പിലാക്കുമെന്നും 5 ലക്ഷം തൊഴിലവസരങ്ങൾ ഉറപ്പാക്കുമെന്നുമാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ . കർഷകരിൽ നിന്ന് ദിവസവും 10 ലിറ്റർ പാലും കിലോക്ക് രണ്ട് രൂപ നിരക്കിൽ ചാണകവും വാങ്ങും ,സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ,300 യൂണിറ്റ് സൗജന്യ വൈദ്യുതി തുടങ്ങിയവയാണ് കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഗലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. നാളെ ബി.ജെ.പി പ്രകടനപത്രിക പുറത്തിറക്കും. ഇന്ന് സംസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദമോദി സുന്ദർ നഗറിലും സോളനി ലുമായി രണ്ട് റാലികളെ അഭിസംബോധന ചെയ്യും
In Himachal manifesto, Congress's '10 guarantees': Jobs for youth, free power