
ചിത്രം: AFP
ബ്രസീല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റും ഇടതുനേതാവുമായ ലുല ഡിസില്‍വയ്ക്ക് അട്ടിമറി ജയം. രണ്ടുഘട്ടമായി നടന്ന തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റും വലതുപക്ഷ നേതാവുമായ ജൈര്‍ ബൊല്‍സൊനാരോയെയാണ് ലുല തോൽപ്പിച്ചത്.
ലുല ഡിസില്വയ്ക്കിത് മധുരപ്രതികാരവും ശക്തമായ തിരിച്ചുവരവും. 2018ല്‍ അഴിമതിയാരോപണത്തെത്തുടര്‍ന്ന് ജയിലിലടയ്ക്കപ്പെട്ട ലുല തിരഞ്ഞെടുപ്പ് വിജയത്തോടെ സ്വന്തം ജനതയ്ക്കുമുന്നില്‍ നഷ്ടമായ അഭിമാനം വീണ്ടെടുത്തിരിക്കുകയാണ്. ശക്തമായ മല്‍സരം നടന്ന തിരഞ്ഞെടുപ്പില്‍ ലുല 50.83 ശതമാനം വോട്ടുനേടിയാണ് വിജയിച്ചത്. ആദ്യഘട്ടത്തില്‍ ഇരുവര്‍ക്കും ജയിക്കാനാവശ്യമായ വോട്ടുകള്‍ ലഭിച്ചിരുന്നില്ല . നാലുവര്‍ഷത്തെ വിവാദമായ ഭരണത്തിന് ഒടുവിലാണ് ജൈര്‍ ബൊല്‍സൊനാരോയ്ക്ക് തിരിച്ചടി നേരിട്ടത്. 34 വര്‍ഷത്തില്‍ ആദ്യമായാണ് അധികാരത്തിലിരിക്കുന്ന പ്രസിഡന്റ് ബ്രസീലില്‍ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നത്. ചിലി, കൊളംബിയ, അര്‍ജന്റീന എന്നിവിടങ്ങളിലെ ഇടത് മുന്നേറ്റത്തിന്റെ തുടര്‍ച്ചയാണ് ബ്രസീലിലെ വിജയവും. വിലക്കയറ്റം രൂക്ഷമായ ബ്രസീലിന്റെ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുകയെന്ന വലിയ ഉത്തരവാദിത്തമാണ് ഇനി ലുലയ്ക്കുമുന്നിലുള്ളത്.
Lula Da silva defeats Bolsanaro to again become Brazil president