കണ്ണൂർ പാനൂരിൽ പ്രണയപകയെ തുടർന്ന് കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. ആഴമേറിയ മുറിവുകളാണ് മരണകാരണം. കഴുത്ത് 75 ശതമാനം അറ്റ നിലയിലായിരുന്നു. ആന്തരികാവയവങ്ങള്‍ക്ക് മാരകമായ ക്ഷതമേറ്റു. നെഞ്ചിലും കാലിലും കയ്യിലുമേറ്റ മുറിവുകളും ആഴമേറിയതെന്ന് റിപ്പോര്‍ട്ട്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. നടമ്മല്‍ ജംക്‌ഷനിലും വീട്ടിലും മൃതദേഹം  പൊതുദര്‍ശനത്തിന് വയ്ക്കും.  

 

Vishnupriya's post -mortem report