കേരളം ഇതിനു മുമ്പ് ഇങ്ങനെ കണ്ടിട്ടുണ്ടോയെന്ന് പോലും സംശയമുള്ള, മനുഷ്യ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച കൊലപാതകമാണ് പാനൂരിലെ വിഷ്ണുപ്രിയയുടേത്. ഇഷ്ടമില്ലാത്ത പ്രണയത്തിൽ നിന്ന് പിന്മാറിയതിനാണ് ആ ഇരുപത്തി മൂന്ന് കാരിക്ക് ജീവൻ നഷ്ടമായത്. പ്രണയം പകയായി മാറിയ വിഷ്ണുപ്രിയ വധക്കേസിലെ നാൾവഴിയിലേക്ക്

 

2022 ഒക്ടോബർ 22 പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നുണ്ടായ പകയിൽ 23കാരി വിഷ്ണുപ്രിയയെ കൂത്തുപറമ്പ്  മാനന്തേരി സ്വദേശി ശ്യംജിത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി. ശ്യാം ജിത്ത് വിഷ്ണു പ്രിയയുടെ വള്ള്യായിലെ വീട്ടിൽ എത്തിയത് കൊലപാതകത്തിനായുള്ള സർവ സന്നാഹങ്ങളുമായി. കടയിൽ നിന്നും ഓൺലൈനായും വാങ്ങിയ ഉളി, ചുറ്റിക, കട്ട, ഇലക്ട്രിക്ക് കട്ടർ, സൈക്കിൾ ചെയിൻ എന്നീ വസ്തുക്കളാണ്. വിഷ്ണുപ്രിയയുടെ കഴുത്തറക്കാൻ സ്വയം കത്തി നിർമിച്ചു. വീട്ടിൽ എത്തുന്ന ശ്യാംജിത്ത് കാണുന്നത് വിഡിയോ കോളിലൂടെ വിപിൻ എന്ന ആൺ സുഹൃത്തുമായി സംസാരിക്കുന്ന വിഷ്ണുപ്രിയയെയാണ്. ശ്യാം ജിത്തിനെ കണ്ട് ഭയന്ന വിഷ്ണുപ്രിയയെ വിഡിയോ കോളിലൂടെ വിപിൻ കണ്ടു. കേസിൽ ഏറ്റവും നിർണായകമായത് ഈ 13 സെക്കന്റ് വിഡിയോയാണ്. നിമിഷ നേരത്തിൽ കൈയ്യിൽ കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച് ശ്യാം ജിത്ത് വിഷ്ണുപ്രിയയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തി. ശേഷം കഴുത്തറുത്ത് കൊല. 

 

ശരീരത്തിൽ നിന്ന് കഴുത്ത് 75 ശതമാനം അറ്റു. വിഷ്ണുപ്രിയയുടെ ശരീരത്തിലെ 29 മുറിവുകളിൽ 10 എണ്ണം കൊലയ്ക്കു ശേഷമുള്ളത് അതിലൂടെ തന്നെ കൊല എത്ര പൈശാചികമെന്ന് വ്യക്തം. കൊലപാതകം നടക്കുമ്പോൾ വീട്ടിൽ  വിഷ്ണുപ്രിയ മാത്രം. വീട്ടുകാർ അടുത്ത വീട്ടിലെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. അതും സൗകര്യമായി. അഞ്ചാം പാതിര സിനിമയും പ്രജോദനമായി. വിപിന്റെ മൊഴിയും ടവർ ലോക്കേഷൻ, സി.സി.ടി.വി ദൃശ്യങ്ങൾ എന്നിവയുടെ സഹായത്തോടെ ശ്യാംജിത്തിനെ പൊലീസ് മൂന്ന് മണിക്കൂർ കൊണ്ട് പൊലീസ് പിടി കൂടി. കൊലപാതക ശേഷം വസ്തം മാറി ആയുധങ്ങൾ ഒളിപ്പിച്ച് ശ്യാം ജിത്ത് നേരെ പോയത് അച്ഛന്റെ ഹോട്ടലിലേക്ക്, അവിടെ ഭക്ഷണവും വിളമ്പി നൽകി.  ഹോട്ടലിലെത്തി ശ്യാം ജിത്തിനെ പൊലീസ് പിടികൂടി, പിന്നീട് തെളിവെടുപ്പ് ആയുധങ്ങൾ എല്ലാം കണ്ടെത്തി. കേസിൽ 40 തൊണ്ടി മുതലുകൾ,102 രേഖകൾ.

 

2023 ഒക്ടോബർ 26  കേസിൽ കുറ്റപത്രം സമർപ്പിച്ചു. ശ്യാം ജിത്ത് മാത്രം പ്രതിയായ കേസ്. 2023 സെപ്റ്റംബർ 21- കേസിലെ വിചാരണ നടപടികൾ ആരംഭിച്ചു. 73 സാക്ഷികളെ വിസ്തരിച്ചു. 2024 ഏപ്രിൽ 27- പ്രോസിക്യൂഷൻ വാദം പൂർത്തിയായി. വിഡിയോ കോൾ അടക്കം ശ്യംജിത്തിന് എതിരെ പ്രോസിക്യൂഷൻ തെളിവുകൾ നിരത്തി. 2024 ഏപ്രിൽ 29 പ്രതിഭാഗം വാദം പൂർത്തിയായി. പ്രായം പരിഗണിക്കണമെന്നായിരുന്നു പ്രതിഭാഗം ആവശ്യം തെളിവുകളെ  ഒന്നും പ്രതിരോധിക്കാനുമായില്ല

2024 മെയ് 10 വിഷ്ണു പ്രിയ വധകേസിൽ ശ്യാംജിത്ത് കുറ്റക്കാരനെന്ന് തലശേരി അഡീഷണൽ ജില്ല സെഷൻസ് കോടതി കണ്ടെത്തി. 2024 മെയ്  13 പാനൂർ വിഷ്ണുപ്രിയ കേസിൽ പ്രതി ശ്യാം ജിത്തിന് ജീവപര്യന്തവും 10 വർഷം കഠിന തടവും ലഭിച്ചു.

 

Vishnu Priya murder case