കണ്ണൂര്‍ പാനൂരില്‍ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ പ്രതി ശ്യാംജിത്ത് പ്രതി മറ്റൊരു കൊലപാതകത്തിനും പദ്ധതിയിട്ടു. വിഷ്ണുപ്രിയയുടെ ആണ്‍സുഹൃത്തിനെ കൊല്ലാനായിരുന്നു തീരുമാനം. ഇയാളുമായി വിഷ്ണുപ്രിയ പ്രണയത്തിലാണെന്ന് ശ്യാംജിത്ത് സംശയിച്ചു. ആയുധങ്ങള്‍ വൃത്തിയാക്കി സൂക്ഷിച്ചത് രണ്ടാമത്തെ കൊലപാതകത്തിനായിട്ടായിരുന്നു. അതിനുശേഷം കീഴടങ്ങാനായിരുന്നു പദ്ധതിയെന്നും ശ്യാംജിത്ത് പൊലീസിനോട് പറഞ്ഞു.
ശ്യാംജിത്തുമായി നടത്തിയ തെളിവെടുപ്പിൽ ആയുധങ്ങളും വസ്ത്രങ്ങളും കണ്ടെടുത്തു. ബാഗിലാക്കി കുളത്തില്‍ താഴ്ത്തിയ നിലയിലായിരുന്നു ഇവ. ബാഗില്‍നിന്ന് വെള്ളക്കുപ്പിയുടെ മുളകുപൊടിയും പവര്‍ ബാങ്കും ലഭിച്ചു. കൊലപാതകത്തിനായി ശ്യാംജിത്ത് ഉപയോഗിച്ചത് സ്വയംനിര്‍മിച്ച കത്തിയാണ്. ഇരുതലമൂര്‍ച്ചയുള്ള കത്തി നിര്‍മിച്ചത് മൂന്നുദിവസം മുന്‍പാണ്. കത്തിമൂര്‍ച്ച കൂട്ടാനുള്ള ഉപകരണവും വീട്ടിനിന്ന് കണ്ടെത്തി. കൊലപാതകത്തിന് പദ്ധതിയിട്ട് ശ്യാംജിത്ത് വാങ്ങിയ കട്ടിങ് മെഷീനും വീട്ടില്‍നിന്ന് കണ്ടെടുത്തു.
Vishnupriya Murder: The accuse planned one more murder