kannur-vishnu-priya

കണ്ണൂർ പാനൂരിൽ വിഷ്ണുപ്രിയയെ പ്രതി ശ്യാംജിത്ത് കൊല്ലാന്‍ തീരുമാനിച്ചത് ബുധനാഴ്ച. ഇതിനായി ചുറ്റികയും കത്തിയും പാനൂരില്‍നിന്ന് വാങ്ങി. അതേസമയം വിഷ്ണുപ്രിയ നാലഞ്ചു ദിവസങ്ങളായി മാനസിക സമ്മർദത്തിൽ ആയിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. വാർഡ് അംഗം എൻ.കെ.തങ്കത്തിനോട് ആണ് ബന്ധുക്കൾ ഇക്കാര്യം പറഞ്ഞത്. എന്നാൽ ശ്യാംജിത്തിനെക്കുറിച്ച് ഒന്നും തന്നെ ബന്ധുക്കളോട് പറഞ്ഞിരുന്നില്ലെന്നു എൻ.കെ.തങ്കം മനോരമ ന്യൂസിനോട് പറഞ്ഞു. ദിവസങ്ങൾക്കു മുൻപ് തന്നെ ശ്യാംജിത്ത് ഭീഷണി മുഴക്കിയിരിക്കാം എന്നാണ് നിഗമനം.

 

മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. പരിയാരം മെഡിക്കൽ കോളജിൽ ആണ് പോസ്റ്റുമോർട്ടം. രാവിലെ പത്തിന് പോസ്റ്റുമോർട്ടം നടപടികൾക്ക് തുടക്കമാകും. ഒരു മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. മൂന്നു മണിയോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

 

Vishnupriya murder: Police take Koothuparamba native Shyamjith into custody