കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ മഞ്ഞക്കടലിരമ്പത്തെ സാക്ഷിയാക്കി ബ്ലാസ്റ്റേഴ്സിനെ തകര്‍ത്ത് ബഗാന്‍ . സീസണിലെ ആദ്യ ഹാട്രിക്കുമായി ഓസ്ട്രേലിയൻ താരം ദിമിത്രി പെട്രാത്തോസിന്റെ നേതൃത്വത്തിൽ എടികെ മോഹൻ ബഗാൻ പെയ്യിച്ച ഗോൾമഴയിൽ കേരള ബ്ലാസ്റ്റേഴ്സന് വൻ തോൽവി. ആകെ ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ എടികെ മോഹൻ ബഗാൻ വീഴ്ത്തിയത് രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക്. മത്സരത്തിന്റെ 26, 62, 90 മിനിറ്റുകളിലായാണ് പെട്രാത്തോസ് സീസണിലെ ആദ്യ ഹാട്രിക് പൂർത്തിയാക്കിയത്. പെട്രാത്തോസിനു പുറമെ ഫിൻലൻഡ് താരം കൗകോ (38), ഇന്ത്യൻ താരം ലെന്നി റോഡ്രിഗസ് (88) എന്നിവരും എടികെയ്ക്കായി ഗോൾ നേടി. ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോളുകൾ ഇവാൻ കല്യൂഷ്നി (6), കെ.പി. രാഹുൽ (81) എന്നിവരുടെ വകയായിരുന്നു.
ISL 2022-23: ATK Mohun Bagan beats Kerala Blasters in a seven goal thriller