വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് ബിനോയി കോടിയേരിക്കെതിരെ ബിഹാറുകാരിയായ യുവതി നല്‍കിയ കേസ് ഒത്തുതീര്‍പ്പാക്കി. പരാതിക്കാരിയുടെ മകന്റെ ജീവിതച്ചെലവിനായി 80 ലക്ഷം രൂപ ബിനോയ് നല്‍കി. വ്യവസ്ഥകള്‍ ബോംബെ ഹൈക്കോടതി അംഗീകരിച്ചു. വിവാഹ വാഗ്ദാനം നൽകി ബിനോയ് വർഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ മകനുണ്ടെന്നുമാണു ഡാൻസ് ബാർ നർത്തകി 2019ൽ പരാതി നൽകിയത്. കേസില്‍ ബിനോയിക്കെതിരെ സെഷന്‍സ് കോടതി കുറ്റം ചുമത്താനിരിക്കെയാണ് ഒത്തുതീര്‍പ്പ്. ഡിഎന്‍എ ഫലം പുറത്തുവിടണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു.
Paternity case against Binoy Kodiyeri settled for money