Tharoor-Rahul-2
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള തീരുമാനത്തിലുറച്ച് ശശി തരൂര്‍ എംപി. വെള്ളിയാഴ്ച പത്രിക നല്‍കും. രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും തനിക്ക് പിന്തുണയുണ്ടെന്ന് തരൂര്‍ പറഞ്ഞു. കേരളത്തിലും പിന്തുണയുണ്ട്. പത്രിക നല്‍കിക്കഴിഞ്ഞാല്‍ പിന്തുണയ്ക്കുന്നവരുടെ എണ്ണവും കൂടുമെന്ന് പാലക്കാട്ട് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയശേഷം ശശി തരൂര്‍ പറഞ്ഞു.