പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നു. അമരീന്ദര്‍ സിങ്ങിന്റെ രാഷ്ട്രീയപ്പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിച്ചു. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, കിരണ്‍ റിജിജു, ബിജെപി പഞ്ചാബ് അധ്യക്ഷന്‍ അശ്വനി ശര്‍മ എന്നിവരുടെ സാന്നിധ്യത്തില്‍ ഡല്‍ഹി ബിജെപി ആസ്ഥാനത്തുവച്ചാണ് അംഗത്വമെടുത്തത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഢയുമായി അമരീന്ദര്‍ സിങ് രാവിലെ കൂടിക്കാഴ്ച്ച നടത്തി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അമരീന്ദര്‍ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റി ചരണ്‍ജീത് സിങ് ഛന്നിയെ നിയമിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അമരീന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ടതും പഞ്ചാബ് ലോക് കോണ്‍ഗ്രസ് സ്ഥാപിച്ചതും.
ആന്റണി പ്രതിരോധ മന്ത്രി ആയിരുന്നപ്പോൾ സൈന്യത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന് പഞ്ചാബ് മുൻ മുഖ്യ മന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. തന്റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസ് ബിജെപിയിൽലയിപ്പിക്കുന്ന ചടങ്ങിൽ മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
Former Punjab CM Amarinder Singh joins BJP