കോണ്‍ഗ്രസ് പഞ്ചാബ് അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദുവിനെ മന്ത്രിയാക്കാന്‍ പാക്കിസ്ഥാന് അഭ്യര്‍ഥിച്ചതായി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ െവളിപ്പെടുത്തല്‍. അതിനിടെ, മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ എഎപി നടത്തിയ അഭിപ്രായസര്വേയ്ക്കെതിരെ സിദ്ദു പരാതി നല്കി. കോവിഡ് ചട്ടലംഘനത്തിന് എഎപിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസ് നല്കി.
നവ്ജ്യോത് സിങ് സിദ്ദുവിന്റെ പാക്കിസ്ഥാന് ബന്ധം തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കി നിര്‍ത്തുകയാണ് എന്‍ഡിഎ. സിദ്ദുവിനെ മന്ത്രിസഭയില്‍ അംഗമാക്കാന്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് അഭ്യര്‍ഥിച്ചതായി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പറഞ്ഞു.
പഞ്ചാബില്‍ എന്‍ഡിഎയില്‍ സീറ്റുധാരണയായി. ബിജെപി 65 ഉം അമരീന്ദര്‍ സിങ്ങിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് 37 ഉം ശിരോമണി അകാലിദള്‍ എസ് ധിന്സാ വിഭാഗം 15 സീറ്റിലും മല്‍സരിക്കും. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പിന്നീട് പ്രഖ്യാപിക്കും. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ 21 ലക്ഷം പേരുടെ അഭിപ്രായം തേടിയെന്ന ആംആദ്മി പാര്‍ട്ടിയുടെ അവകാശവാദത്തിനെതിരെ കോണ്‍ഗ്രസ് പഞ്ചാബ് അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദു തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ ക്രമിനല്‍ കേസെടുക്കണമെന്നും സിദ്ദു ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭവന്ത് മന്നിന്റെ പരിപാടിയില്‍ കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയതോടെ എഎപിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസ് അയച്ചു. ലഹരിക്കടത്ത് കേസില്‍ അകാലിദള്‍ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ബിക്രം സിങ് മജിദീയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.