doctor-strike

TAGS

വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. അടുത്തമാസം 11ന് കൂട്ട അവധിയെടുക്കും. നാളെ പ്രതിഷേധദിനമാചരിക്കുമെന്നും കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍ അറിയിച്ചു. കോവിഡ് കാലത്ത് ഉള്‍പ്പെടെ ഉറപ്പുനല്‍കിയ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഡോക്ടര്‍മാരോട് തികഞ്ഞ അവഗണനയാണെന്നും കെ.ജി.എം.ഒ.എ ആരോപിച്ചു.