കെഎസ്ഇബി സമരത്തില്‍ മന്ത്രിയോ മുന്നണിയോടെ ഇടപെടില്ലെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍ കുട്ടി. മന്ത്രിതലചര്‍ച്ചയില്ല. ചെയര്‍മാന്‍ മുന്‍കൈയെടുത്ത് ബോര്‍ഡ് ചര്‍ച്ച നടത്തും. സമരം നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയിലെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ബി. അശോകുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് മന്ത്രി നിലപാടറിയിച്ചത്.