കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിഞ്ഞെടുപ്പ് വേണമെന്ന നിലപാട് ആവര്‍ത്തിച്ച് ശശി തരൂര്‍ എം പി‍. എന്നാല്‍ അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രതികരിക്കുന്നില്ല എന്നായിരുന്നു തരൂരിന്റെ മറുപടി. പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാള്‍ സ്ഥാനാര്‍ഥിയായാല്‍ ജി23 പ്രതിനിധിയായി ശശി തരൂര്‍ മല്‍സരിക്കുമെന്നാണ് സൂചന. ഗാന്ധി കുടുംബത്തില്‍നിന്ന് സ്ഥാനാര്‍ഥിയുണ്ടായാല്‍ മനീഷ് തിവാരി മല്‍സരിച്ചേക്കും.