കൊച്ചിയില്‍ സിന്തറ്റിക് ലഹരി ഉപയോഗം കൂടുന്നതായി നര്‍കോട്ടിക്സ് എസിപി . ഉപയോഗിക്കാനുള്ള സൗകര്യവും ലഹരി  നീണ്ടുനില്‍ക്കുമെന്നതുമാണ് കാരണം. ചെറുപ്പക്കാര്‍ കൂടുതലായി ഇതിന് അടിമപ്പെടുന്നുവെന്ന് കെ.എ.അബ്ദുള്‍ സലാം പറഞ്ഞു. ലഹരിമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ 'യോദ്ധാവ് ' അപ്പിലൂടെ കൈമാറാമെന്നും വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും  എസിപി മനോരമ ന്യൂസിനോട് പറഞ്ഞു.