Milk-01

TAGS

ഗുജറാത്തിലെ രാജ്കോട്ടില്‍ വന്‍ വ്യാജപാല്‍ വേട്ട. സള്‍ഫേറ്റ്, ഫോസ്ഫേറ്റ് തുടങ്ങിയ രാസപദാര്‍ത്ഥങ്ങളും കാര്‍ബണേറ്റ് എണ്ണയും ചേര്‍ത്ത് നിര്‍മിച്ചതാണ് വ്യാജപാല്‍. വാഹനപരിശോധനയ്ക്കിടെയാണ് നാലായിരം ലീറ്റര്‍ വ്യാജപാലുമായി ട്രക്ക് പിടിയിലായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നാലു മാസമായി ഇത് വിതരണം ചെയ്യുന്നതായി കണ്ടെത്തി. നിര്‍മാണം നടക്കുന്ന ഫാക്ടറിയും വിതരണക്കാരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. വിശദമായ അന്വേഷണത്തിനുശേഷം തുടര്‍നടപടിയുണ്ടാകുമെന്ന് രാജ്കോട്ട് ഡിസിപി പ്രവീണ്‍ കുമാര്‍ മീണ പറഞ്ഞു.