പാക്കറ്റിലുള്ള തൈര്, മോര്, ലസി എന്നിവയ്ക്ക് ഇന്നുമുതൽ വിലകൂടും. ഇതുവരെ നികുതി ഇല്ലാതിരുന്ന ഇവയ്ക്ക് അഞ്ച് ശതമാനം നികുതി ഏർപ്പെടുത്താൻ ജിഎസ്ടി കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. ഫ്രോസൺ അല്ലാത്ത പ്രീ പാക്ക് ചെയ്ത മാംസം, മീൻ, തേൻ, ശർക്കര എന്നിവയ്ക്കും വിലകൂടും. നേരത്തെ ബ്രാൻഡഡായി വിൽക്കുന്ന ചില ഉൽപ്പന്നങ്ങൾക്കായിരുന്നു നികുതി ഏർപ്പെടുത്തിയിരുന്നത്. ഇത് നികുതിവെട്ടിപ്പിന് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ബ്രാൻഡഡാണെങ്കിലും അല്ലെങ്കിലും നികുതി ഏർപ്പെടുത്തിയത്. ബാങ്ക് നൽകുന്ന ചെക്ക് ബുക്കിന് 18 ശതമാനമാക്കി ജിഎസ്ടി ഉയർത്തിയിട്ടുണ്ട്. എൽഇഡി ലൈറ്റ്, വാട്ടർ പമ്പ്, സോളർ വാട്ടർ ഹീറ്റർ എന്നിവയുടെ വിലയും കൂടും. പ്രതിദിനം 5000 രൂപയ്ക്ക് മുകളിൽ വാടകയുള്ള ഐസിയു ഒഴികെയുള്ള ആശുപത്രി മുറികൾക്കും 5% നികുതി ഉണ്ടാകും.