കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് എട്ടാം സ്വര്‍ണം. ഗുസ്തിയില്‍ ഇന്ത്യയുടെ സാക്ഷി മാലിക്കിന് സ്വര്‍ണം . വനിതകളുടെ 62 കിലോ വിഭാഗത്തില്‍ കാനഡയുടെ  അന ഗൊഡീനസ് ഗോണ്‍സാലസിനെയാണ് സാക്ഷി തോല്‍പ്പിച്ചത്. പുരുഷൻമാരുടെ 65 കിലോ വിഭാഗം ഗുസ്തി ഫൈനലില്‍ കാനഡയുടെ ലച്ച്‍ലന്‍ മക്നീലിനെ തോല്‍പ്പിച്ച് ബജ്‍രംഗ് പുനിയയ്ക്ക് സ്വര്‍ണം നേടി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബജ്‍രംഗിന്റെ രണ്ടാം സ്വര്‍ണവും മൂന്നാം മെഡലുമാണ്.  അതേസമയം, വനിതകളുടെ  57 കിലോ വിഭാഗത്തില്‍  അന്‍ഷു മാലിക്ക് നൈജീരിയയുടെ അഡുക്കുറെയെയോട്  ഫൈനലില്‍ പരാജയപ്പെട്ടു. നൈജീരിയന്‍ താരത്തിന്റെ തുടര്‍ച്ചയായ മൂന്നാം കോമണ്‍വെല്‍ത്ത് സ്വര്‍ണമാണ്.

 

4 X 400 മീറ്റര്‍ പുരുഷവിഭാഗം റിലേയില്‍ ഇന്ത്യ ഫൈനലില്‍. 3.06 സെക്കന്‍ഡില്‍ ഹീറ്റ്സില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് െചയ്തു. മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍,നോഹ നിര്‍മല്‍ ടോം, അമോജ് ജേക്കബ് എന്നീ മലയാളി താരങ്ങളാണ് ഇന്ത്യയ്ക്കായി മല്‍സരിച്ചത്.  ബാഡ്മിന്റനില്‍ സിംഗിള്‍സില്‍ പി വി സിന്ധുവും ശ്രീകാന്തും വനിത ഡബിള്‍സില്‍  ട്രീസ ജോളി – ഗായത്രി ഗോപിചന്ദ് സഖ്യവും ക്വാര്‍ട്ടറിലെത്തി.