laksya-sen-k-srikanth-1

കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റന്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെൻ സ്വര്‍ണം നേടി. ഫൈനലില്‍ മലേഷ്യന്‍ താരത്തെ മൂന്നുഗെയിം പോരാട്ടത്തില്‍ തോല്‍പിച്ചു. ആദ്യ ഗെയിം കൈവിട്ട ശേഷമാണ് ലക്ഷ്യയുടെ ജയം. സ്കോര്‍ 19–21, 21–9, 21–16.  ബാഡ്മിന്റനില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണമാണ്. പുരുഷസിംഗിള്‍സില്‍ കിഡംബി ശ്രീകാന്ത് വെങ്കലം നേടി.

കോമൺവെൽത്ത് ഗെയിംസ് വനിതാ വിഭാഗം ബാഡ്മിന്റനിൽ ഇന്ത്യയുടെ പി.വി. സിന്ധുവിനു സ്വർണം. ഫൈനലിൽ കാനഡയുടെ മിഷേൽ ലിയെയാണു സിന്ധു തോൽപിച്ചത്. സ്കോർ 21–15, 21–13. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ 19–ാം സ്വർണമാണിത്. 

 

ആദ്യ ഗെയിം 21–15 എന്ന സ്കോറിനാണ് ഇന്ത്യൻ താരം സ്വന്തമാക്കിയത്. 11–8 എന്ന രീതിയിൽ ഒപ്പത്തിനൊപ്പം പോരാടിയ ശേഷമാണ് ആദ്യ ഗെയിം സിന്ധു നേടിയത്. മത്സരം കൈവിട്ട ലി നിരവധി പിഴവുകൾ വരുത്തുന്നതാണ് രണ്ടാം ഗെയിമിൽ കണ്ടത്. ഇതോടെ സിന്ധു അനായാസം മുന്നേറി. 12–7 എന്ന നിലയിൽനിന്ന് 13–10 എന്ന നിലയിലേക്കു കളി മാറ്റാൻ ലീയ്ക്കു സാധിച്ചു. എന്നാൽ പിഴവുകൾ രണ്ടാം ഗെയിമിലും ആവര്‍ത്തിച്ചതോടെ രണ്ടു സെറ്റുകളും ലോക ഒന്നാം നമ്പർ താരം സ്വന്തമാക്കുകയായിരുന്നു.