adhir-ranjan-chaudhary-1

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപത്നി എന്ന് വിശേഷിപ്പിച്ചതില്‍ മാപ്പു പറയാമെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്‍ജന്‍ ചൗധരി. രാഷ്ട്രപതിയെ നേരിട്ട് കണ്ട് മാപ്പുപറയാമെന്ന് വ്യക്തമാക്കിയ ചൗധരി കൂടിക്കാഴ്ചയ്ക്ക് സമയം തേടി. ചൗധരിയും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മാപ്പുപറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. പ്രസ്താവനയ്ക്കെതിരെ ബിജെപി എംപിമാര്‍ പാര്‍ലമെന്‍റ് വളപ്പില്‍ പ്രതിഷേധിച്ചു. ഒരു ഹിന്ദി ചാനലിനോട് പ്രതികരിക്കവെയാണ് അധിര്‍ രഞ്ജന്‍ ചൗധരി വിവാദ പരാമര്‍ശം നടത്തിയത്.